ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഫുട്‌ബോള്‍ മത്സരം ലോകകപ്പ് ഫൈനല്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫുട്‌ബോള്‍ മത്സരം ക്രൊയേഷ്യയും ഫ്രാന്‍സും ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനല്‍. ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനല്‍. സോണി പിക്ചേഴ്സ് നെറ്റുവര്‍ക്ക്സ് ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 5.12 കോടി ആളുകളാണ് ഫൈനല്‍ മത്സരം മാത്രം കണ്ടതെന്നും ഇത് റെക്കോഡാണെന്നും സോണി അറിയിച്ചു.
ലോകകപ്പിലെ 64 മത്സരങ്ങള്‍ 11.05 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ലൈവായി കണ്ടു. സംസ്ഥാനങ്ങളില്‍ ബംഗാള്‍ ആണ് ഫുട്‌ബോള്‍ മത്സരം കണ്ടവരില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2.22 കോടി ആളുകളാണ് ഇവിടെ ലോകകപ്പ് കണ്ടത്. തൊട്ടുപിന്നാലെ രണ്ടാംസ്ഥാനത്ത് കേരളമാണ്. 1.78 കോടി ആളുകളാണ് ഇവിടെ ഫുട്‌ബോള്‍ മത്സരം കണ്ട് റെക്കോഡ് നേടിയത്.
ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളില്‍ കമന്ററിയുള്ള ലൈവ് ഫുട്‌ബോള്‍ മത്സരം കണ്ടത് 7.07 കോടി പേരാണ്. ഇത് ആകെ കാണികളുടെ 66 ശതമാനം വരും. ആകെ കാണികളില്‍ 47 ശതമാനം സ്ത്രീകളായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
Show More

Related Articles

Close
Close