നരിമാൻ പോയിന്റിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം

നരിമാൻ പോയിന്റിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. രണ്ടുപേർ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ ഇരുപതാം നിലയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ആറരയോടെയാണ് അപകടം നടന്നത്.

പ്രശസ്ത കോളമിസ്റ്റ് ശോഭാടെ ഉള്‍പ്പെടെ ഉള്ളവര്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് തീപിടുത്തം ഉണ്ടായത്. അലേര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ അഗ്നി ശമന സേനാ അംഗങ്ങള്‍ എത്തുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന് അവര്‍ പറഞ്ഞു.

8 ഫയര്‍ എന്‍ജിനുകള്‍ ,6 ജെറ്റിസ് ,2 ആംബുലന്‍സുകള്‍ എന്നിവയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയില്‍ എത്തിക്കും മുമ്പുതന്നെ 2 പേരുടെ മരണം സംഭവിച്ചിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രാഥമിക പരിശോധനയില്‍ 20 നിലയിലെ ഒരു ഫ്ലാറ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് അനുമാനിക്കുന്നതായി മുംബൈ ഫയര്‍ ബ്രിഗേഡ് , ചീഫ് ഫയര്‍ ഓഫീസര്‍ പി എസ് രഹാംദലേ പറഞ്ഞു, ബജാജ് ഗ്രൂപ്പില്‍ പെട്ട ബജാജ്മു ഇലക്ട്രിക്കല്‍സ് എം ഡി ശേഖര്‍ ബജാജിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് മേല്‍പ്പറഞ്ഞ ഫ്ലാറ്റ്.

കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചുണ്ടായ സഫോകേഷന്‍ ആണ് 2 പേരുടെയും മരണകാരണം എന്ന് സെന്റ്‌ ജോര്‍ജ് ആശുപത്രിയെ ഉദ്ധരിച്ചു മെഡിക്കല്‍ സുപ്രണ്ട് ഡോക്ടര്‍ ജെ ബി ഭവാനി പറഞ്ഞു.

 

Show More

Related Articles

Close
Close