തേനിയിലെ കാട്ടുതീയില്‍ 8 മരണം; മരണസംഖ്യ ഉയരാന്‍ സാധ്യത

കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് സംഭവസ്ഥലത്ത് കുടുങ്ങിയിരിക്കുന്നത്. ബീനയടക്കമുള്ളവരെ വനത്തിന് പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഗുരുതര പൊള്ളലേറ്റ എട്ട് പേരാണു മരിച്ചത്. 25 സ്ത്രീകളും എട്ട് പുരുഷന്‍മാരും മൂന്നു കുട്ടുകളുമുള്‍പ്പെടെ 36 പേരാണ് കാട്ടില്‍ കുടുങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതില്‍ 19 പേരെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തില്‍നിന്ന് കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പോലും അസാധ്യമായയിടത്താണു പലരും കുടുങ്ങിക്കിടക്കുന്നത്. വ്യോമസേനയുടെ സഹായത്താൽ ഇവരെ രക്ഷപ്പെടുത്താനാണു ശ്രമം.

10 പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ കാട്ടിലുണ്ടെന്നാണറിയുന്നത്. ഗുരുതര പൊള്ളലേറ്റ ആറു പേരാണു മരിച്ചതെന്നറിയുന്നു. ബാക്കിയുള്ളവർക്കായും തിരച്ചിൽ ശക്തമാക്കി. മൂന്നു കുട്ടികൾ ഉൾപ്പെടെ ട്രക്കിങ് സംഘത്തിലുണ്ടായിരുന്നു.

ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള സംഘങ്ങളാണ് കാട്ടുതീയിൽപ്പെട്ടത്. ചെന്നൈയിൽ നിന്നെത്തിയ 24 പേരിൽ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന. ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടർ പല്ലവി പൽദേവ് പറഞ്ഞു.

തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ വഴി രാവിലെ കൊരങ്ങിണിയിൽ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്. കൊടൈക്കനാൽ–കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോൾ, മറു സംഘം എതിർദിശയിലാണു യാത്ര ചെയ്തത്. ഉച്ച കഴിഞ്ഞു മൂന്നോടെയാണു കാട്ടുതീ പടർന്നത്.

Show More

Related Articles

Close
Close