കോട്ടയത്തും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു നിയന്ത്രിത അവധി

കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു നിയന്ത്രിത അവധി. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ അടിച്ചിട്ടുണ്ട്. നിലവില്‍ ഏതാനും ക്യാമ്പുകള്‍ മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇതിനു പുറമെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്

Show More

Related Articles

Close
Close