ഡോക്ടര്‍ക്കെതിരെ യുവതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആരോപണം അപ്രത്യക്ഷമായി

ഫെയ്‌സ്ബുക്ക് ചാറ്റില്‍ ലൈംഗിക ചുവയുള്ള സന്ദേശമിട്ട് ശല്യപ്പെടുത്തിയ യുവ ആയുര്‍വേദ ഡോക്ടര്‍ക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്നീട് അപ്രത്യക്ഷമായി.

ഇതേ കുറിച്ച് യുവതി നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്:

ഇന്നലെ ഞാനിട്ട പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടാവണം ഇന്ന് രാവിലെ ഫേസ്ബുക്ക് അത് റിമൂവ് ചെയ്തിട്ടുണ്ട്. ആദ്യം വിചാരിച്ചത് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ്, എന്തായാലും അതുണ്ടായിട്ടില്ല.
ആ പോസ്റ്റ് അങ്ങിനെ തന്നെ അവിടെ കുറെക്കാലം കിടക്കണമെന്ന് ആഗ്രഹവുമില്ല, അതുകൊണ്ട് പോയത് പോവട്ടെ.
പിന്തുണ നല്‍കിയ എല്ലാവര്ക്കും നന്ദി.

Show More

Related Articles

Close
Close