പഞ്ചസാരയുടെയും അരിയുടെയും അളവ് വെട്ടിക്കുറച്ച നടപടി നിര്‍ത്തലാക്കി ഭക്ഷ്യമന്ത്രി

നന്മ സപ്ലൈകോ വഴി വില്‍പ്പന നടത്തിവന്ന പഞ്ചസാരയുടെയും അരിയുടെയും അളവ് വെട്ടിക്കുറച്ച സപ്ലൈകോ ഡയറക്ടര്‍ ബോര്‍ഡിന്റെ് നടപടി ഭക്ഷ്യമന്ത്രി ഇടപെട്ട് നിര്‍ത്തിവച്ചു.

വിപണി ഇടപെടല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഒരു കിലോ പഞ്ചസാരയും 10 കിലോ അരിയും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍, പഞ്ചസാര അര കിലോ ആയും അരി 5 കിലോ ആയും വെട്ടിക്കുറയ്ക്കാന്‍ സപ്ലൈകോ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇത് തടഞ്ഞ് ഭക്ഷ്യ മന്ത്രി ഉത്തരവ് ഇറക്കുകയായിരുന്നു.

സര്‍ക്കാര്‍ നയത്തിന് എതിരാണു നടപടിയെന്നു മന്ത്രി സപ്ലൈകോ അധികൃതരെ അറിയിച്ചു. തുടര്‍ന്ന്, നിര്‍ദേശം പിന്‍വലിച്ച് അളവ് പുനഃസ്ഥാപിക്കാന്‍ സപ്ലൈകോ എംഡിക്കു മന്ത്രി നിര്‍ദേശം നല്‍കി.

നിലവില്‍ പൊതുവിപണിയിലെ അരിവില കുറഞ്ഞിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിനു സബ്‌സിഡി ബാധ്യത ലഘൂകരിക്കാന്‍ കഴിഞ്ഞു. ഓണ്‍ലൈന്‍ ബില്ലിങ് വഴി സബ്‌സിഡി വെട്ടിപ്പ് നിയന്ത്രിക്കാനുമായി. ഇതു കണക്കിലെടുത്താണ് പുതിയ നിര്‍ദേശം നല്‍കിയത്. 80 ലക്ഷം കാര്‍ഡുടമകള്‍ക്കും കുടുംബത്തിനും ഇതിന്റെ ഗുണം ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Show More

Related Articles

Close
Close