ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫോബ്‌സ് പട്ടികയില്‍ കിംഗ് ഖാനും അക്ഷയ് കുമാറും

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലോകത്തിലെ സൂപ്പര്‍ സെലിബ്രിറ്റികളുട പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ കിംഗ്ഖാനും അക്ഷയ് കുമാറും ഉള്‍പെട്ടു  . ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നൂറു പേരുടെ പട്ടികയിലാണ് ഇരുവരും ഇടം നേടിയിരിക്കുന്നത് .

അമേരിക്കന്‍ പോപ്പ് ഗായികയായ ടെയിലര്‍ സ്വിഫ്റ്റാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 170 മില്ല്യണ്‍ യുഎസ് ഡോളറാണ് ടെയിലറിന്റെ പ്രതിഫലം. 33 മില്ല്യണ്‍ ഡോളറുമായി ഷാരുഖ് 86ആം സ്ഥാനത്തും 31.5 മില്ല്യണ്‍ ഡോളറുമായി അക്ഷയ് കുമാര് 94ആം സ്ഥാനത്തുമാണുള്ളത്.2015ല്‍ അക്ഷയ് 76ആം സ്ഥാനത്തായിരുന്നു.

ഇംഗ്ലീഷ് ഐറിഷ് ബോയ് ബാന്‍ഡ് വണ്‍ ഡയറക്ഷറാണ് 110 മില്ല്യണ്‍ യുഎസ് ഡോളറുമായി രണ്ടാം സ്ഥാനത്ത്. എഴുത്തുകാരന്‍ ജയിംസ് പാറ്റര്‍സണ്‍, ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ, ബാസ്‌ക്കറ്റ് ബോള്‍ താരം ലീ ബ്രോണ്‍ ജയിംസ് പോപ്പ് ഗായിക മഡോണ എന്നിവരും പട്ടികയിലെ ആദ്യ പതിനഞ്ചില്‍ ഇടം നേടി.

Show More

Related Articles

Close
Close