മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുള്ള(76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട് ചെര്‍ക്കളയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ചയാണ് വീട്ടിലേക്ക് മാറ്റിയത്.

നാലു തവണ മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന അദ്ദേഹം 2001 ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ തദേശ സ്വയം ഭരണവകുപ്പ് മന്ത്രിയും ആയിരുന്നു. ലീഗിന്റെ സംസ്ഥാന , ജില്ലാനേതൃത്വങ്ങളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. 2010 ല്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Show More

Related Articles

Close
Close