ടോം ഉഴുന്നാലിൽ കേരളത്തിലെത്തി; സ്വീകരിക്കാൻ സർക്കാർ പ്രതിനിധികളെത്തിയില്ല

യമനില്‍ ഭീകരരുടെ തടവില്‍ നിന്ന് മോചിതനായശേഷം ആദ്യമായി കേരളത്തില്‍ എത്തിയ ഫാ ടോം ഉഴുനാലിന് കൊച്ചിയില്‍ നല്‍കിയത് ഉജ്വല സ്വീകരണം. യമനിലെ ഭീകരര്‍ക്ക് പോലും ഭാരതീയരോടുള്ള ബഹുമാനം തന്റെ മോചനത്തിന് സഹായകമായെന്ന് ഫാ ടോം ഉഴുന്നാലില്‍ അഭിപ്രായപ്പെട്ടു. അതേസമയം അദ്ദേഹത്തെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താതിരുന്നത് വിവാദങ്ങള്‍ക്ക് കാരണമായി. പാലാ അതിരൂപതാ സഹായമെത്രാന്‍മാരും ബന്ധുക്കളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധികളാരും എത്തിയിരുന്നില്ല.

തന്നെ തടഞ്ഞുവെച്ച ഭീകരര്‍ക്കുപോലും ഭാരതത്തോടും ഭാരതീയരോടും ബഹുമാനമുണ്ടെന്നും തന്റെ മോചനത്തില്‍ അതും നിര്‍ണായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഇടപെടല്‍ ഫാ ടോമിന്റെ മോചനത്തില്‍ നിര്‍ണായകമായെന്ന് മുൻ കേന്ദ്രമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ പി.സി തോമസ് അഭിപ്രായപ്പെട്ടു. വെണ്ണലയിലെ ഡോണ്‍ബോസ്‌ക്കോ ഹൗസിലും സെന്റ് മേരീസ് ബെസലിക്കയിലെയും പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത അദ്ദേഹം വിശ്വാസികള്‍ക്കായി സന്ദേശം പകര്‍ന്നു. ഉച്ച ഭക്ഷണത്തിന് ശേഷം അദ്ദേഹം എറണാകുളത്തുനിന്നും ജന്മനാട്ടിലേക്ക് പുറപ്പെട്ടു.

Show More

Related Articles

Close
Close