ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

Grenoble_emergency_3354808bകിഴക്കൻ ഫ്രാൻസിൽ ഗ്യാസ് ഫാക്ടറിയിൽ നടന്ന

ഫ്രാന്‍സില്‍ വീണ്ടും ഐഎസ്‌ഐഎസ് ഭീകരത. ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ കൈവശം സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്നാണ് വക്താക്കൾ നൽകുന്ന വിവരം. ഫാക്ടറിയ്ക്കടുത്തായിരുന്നു കൊല്ലപ്പെട്ടയാളുടെ മൃതദേഹം കിടന്നിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

വാഹനത്തിൽ ഫാക്ടറിയ്ക്കകത്തേക്ക് പ്രവേശിച്ച തീവ്രവാദികൾ സ്‌ഫോടനം നടത്തുകയാണുണ്ടായത്. തീവ്രവാദികൾ ഇസ്ലാമിക് സ്റ്റേറ്റ് പതാക വീശിയതായും റിപ്പോർട്ടുണ്ട്. ഫാക്ടറിക്കുള്ളിൽ സ്‌ഫോടനവും വെടിവയ്പ്പും നടക്കുന്നതായാണറിയുന്നത്. ഒരാൾ അറസ്റ്റിലായതായും റിപ്പോർട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഹാസ്യാത്മക കാര്‍്ട്ടൂണ്‍ വരച്ചതിന് ഷാര്‍ളി ഹെബ്ദോയുടെ ഓഫീസ് ആക്രമിക്കപ്പെട്ട് ആറ് മാസം കഴിയുമ്പോഴാണ് പുതിയ ആക്രമണം ഉണ്ടാകുന്നത്. അന്ന് 17 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close