ഫ്രാങ്കോ മുളയ്ക്കൽ അഴിക്കുള്ളില്‍ തുടരും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കാേടതി വിധി പറയാന്‍ മാറ്റി വെച്ചു. ബുധനാഴ്ചയ്‌ക്കത്തേക്കാണ് ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. ജാമ്യം നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന്  കോടതിയെ അറിയിച്ചു.

പരാതിക്കാരിയ്ക്ക് സഭയില്‍ ഉയര്‍ന്ന പദവി ഉണ്ടായിരുന്നുവെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ പദവിയില്‍ നിന്ന് നീക്കിയതിന്റെ വൈരാഗ്യമാണ് പരാതിക്കാരിക്കെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്.

ബിഷപ്പ് ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ നുണപരിശോധന അടക്കമുള്ളവയിലേക്ക് നീങ്ങാന്‍ പൊലീസ് ഒരുങ്ങുന്നുണ്ട്. ഇതു സംബന്ധിച്ച അപേക്ഷ പൊലീസ് ഉടന്‍ നല്‍കിയേക്കും. ബിഷപ്പിനെ ഒക്ടോബര്‍ ആറുവരെ പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Show More

Related Articles

Close
Close