‘ഉമ്മിനീരും രക്തവും പൊലീസ് ബലപ്രയോഗത്തിലൂടെ എടുത്തു’!

കന്യാസത്രീയെ പീഡിപ്പിച്ച കേസില്‍ അറസറ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസ് പരിഗണിക്കുന്നതിനിടെ തന്റെ ഉമ്മിനീരും രക്തവും പൊലീസ് ബലപ്രയോഗം നടത്തി എടുത്തുവെന്ന് ബിഷപ്പ് ആരോപിച്ചു . ഇതോടെ കോടതി കേസ് പരിഗണിക്കുന്നത് ഉച്ചകഴിഞ്ഞ് 2.30ലേക്ക് മാറ്റി. കോട്ടയം പോലീസ് ക്ലബ്ബില്‍ നിന്ന് വന്‍ പോലീസ് അകമ്പടിയോടെയാണ് ബിഷപ്പിനെ കോടതിയിലേക്ക് കൊണ്ടുവന്നത് . കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു.

കോടതിയില്‍ ഹാജരാക്കുന്ന ഫ്രാങ്കോയെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ പൊലീസ് ആവശ്യപ്പെടും അതേസമയം ഫ്രാങ്കോയുടെ അഭിഭാഷകര്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ശക്തമായ വാദങ്ങള്‍ ഉന്നയിക്കും. ജാമ്യം ലഭിക്കാതിരിക്കാന്‍ ബിഷപ്പിനെതിരായ പുതിയ പീഡന പരാതികളും കോടതിയില്‍ സൂചിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായാണ് വിവരം.

പുതിയ പരാതികളില്‍ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ ആവശ്യമുള്ളതിനാല്‍ പരാതിക്കാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമം നടക്കുമെന്ന് പൊലീസ് കോടതിയെ അറിയിക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് ക്ലബിലേക്ക് മാറ്റിയ ഫ്രാങ്കോ മുളയ്ക്കലിനെ 12.45ഓടെയാണ് പാലയിലേക്ക് കൊണ്ടുവന്നത്.

നേരത്തെ, നെഞ്ചുവേദനയെ തുടര്‍ന്ന് ബിഷപ്പിനെ കോട്ടയം മെഡിക്കല്‍  കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴച അറസ്റ്റ്    രേഖപ്പെടുത്തിയ ശേഷം   തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയത്തേക്കുള്ള യാത്രാമധ്യേ വാഹനത്തില്‍ ക്ഷീണിതനായി കാണപ്പെടുകയായിരുന്നു. നെഞ്ചുവേദന  എടുക്കുന്നുണ്ടെന്ന് ഫ്രാങ്കോ അറിയിച്ചതിനെ         തുടര്‍ന്ന്ഇന്നലെ രാത്രി 10.45 നാണ്കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Show More

Related Articles

Close
Close