ഫ്രാങ്കോ മുളയ്ക്കലിനായി ഹാജരാകുന്നത് ദിലീപിന്റെ അഭിഭാഷകന്‍!

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന് കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉച്ചയോടെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബിഷപ്പിനുവേണ്ടി അഡ്വക്കേറ്റ് ബി. രാമന്‍ പിള്ള ഹാജരാകും. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകനാണ് ബി. രാമന്‍ പിള്ള. നിലവില്‍ കോട്ടയം പൊലീസ് ക്ലബ്ബിലുള്ള ഫ്രാങ്കോയെ ഉടന്‍ തന്നെ വൈദ്യ പരിശോധനക്കായി കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക്  കൊണ്ടു പോകും. ശേഷം പാലാ കോടതിയിലേക്ക് കൊണ്ടു പോകും.

അതേസമയം, ബിഷപ്പ് ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ബിഷപ്പിന് ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളായതിനാല്‍ വിളിക്കുമ്പോള്‍ ഹാജരാകന്‍ തയ്യാറാണെന്നും കോടതിയില്‍ വാദിക്കും. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങടാ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വന്‍സുരക്ഷയില്‍ പുറത്തെത്തിച്ച ബിഷപ്പിനെ കൂകി വിളിയോടെയാണ് ജനക്കൂട്ടം വരവേറ്റത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പ്രായത്തിന്റെ അവശതകള്‍ മാത്രമാണ് ഉള്ളത്. ഇസിജിയില്‍ ഉള്ളത് നേരിയ വ്യത്യാസം മാത്രം. ഇത് ഏറെ ദൂരം യാത്ര ചെയ്തതിന്റേതാണെന്നും ഹൃദയാഘാത സാധ്യത കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Show More

Related Articles

Close
Close