നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍

നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മക്രോണിന്റെ ഭാര്യയും വ്യവസായ പ്രമുഖരും മന്ത്രിതല ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്.

ഇന്നു രാവിലെ ഒൻപതു മണിക്ക് മക്രോണിന് രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം നൽകും. 11.30നു പ്രധാനമന്ത്രിയുമായി ഹൈദരാബാദ് ഹൗസിൽ വച്ചു മക്രോണ്‍ കൂടിക്കാഴ്ച നടത്തും. വാണിജ്യം ,നിക്ഷേപം, ഭീകരവാദം,  നയതന്ത്ര ഉഭയകക്ഷി വിഷയങ്ങളിലും ചര്‍ച്ച നടത്തും.

ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര സോളാര്‍ അലയന്‍സില്‍(ഐഎസ്എ) മോദിയോടൊപ്പം മാക്രോണും പങ്കെടുക്കും. 2016 ജനുവരിയിലാണ് അവസാനമായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നു.

Show More

Related Articles

Close
Close