ജയസൂര്യയുടെ ഫുക്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഫുക്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
അനു സിത്താരയും പ്രയാഗാ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. മുഴുനീള ഹാസ്യചിത്രമായ ഫുക്രിയില്‍ ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിദ്ദിഖിന്റെതന്നെ നേതൃത്വത്തിലുള്ള എസ് ടാക്കിസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹം തന്നെയാണ് തിരക്കഥ രചിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ പേരാണ് ഫുക്രി എന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്കി എന്ന് പേരുള്ള അനാഥനെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലാതെ ആത്മ സംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുന്ന ‘ക്ലെപ്‌റ്റോമാനിയാക്’ എന്ന വിചിത്ര മാനസികാവസ്ഥയിലുള്ള ആളാണ് ലക്കി. മോഷ്ടിക്കുന്ന സാധനം വൈകിയാണെങ്കിലും ഉടമസ്ഥര്‍ക്ക് തിരികെ നല്‍കും. എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളുമാണ് ലക്കി. തിരുവോണത്തിനാണ് ഫുക്രിയുടെ ഷൂട്ടിംഗ് ആരംഭിക്കും. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെക്കാനാണ് പദ്ധതി. കിംഗ് ലയറിനുശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഫുക്രി.

Show More

Related Articles

Close
Close