ഗംഭീരം കൊൽക്കത്ത

 

download (4)

മുന്നിൽ നിന്ന് നയിച്ച നായകൻ ഗൗതം ഗംഭീറിന്റെയും യൂസുഫ് പത്താന്റെയും മികവിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മൂന്നാം വിജയം. ഡെൽഹി ഡെയർ ഡെവിൾസിനെ 6 വിക്കറ്റിനാണ് കൊൽക്കത്ത തോൽപ്പിച്ചത്.

147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് 31 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാൽ ഗംഭീറിനൊപ്പം യൂസുഫ് പത്താൻ ക്രീസിലെത്തിയതോടെ കൊൽക്കത്ത മത്സരം പിടിച്ചെടുത്തു .18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നൈറ്റ് റൈഡേഴ്സ് വിജയ തീരത്തെത്തി . ഗംഭീർ 49 പന്തിൽ 60 റൺസെടുത്തു. 8 ബൗണ്ടറികൾ സഹിതമായിരുന്നു ഇന്നിംഗ്സ് . യൂസുഫ് പത്താൻ 26 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു. ഒരു സിക്സറും 6 ഫോറും പറത്തിയാണ് പത്താൻ ഇന്നിംഗ്സ് കെട്ടിപ്പൊക്കിയത് .ഉത്തപ്പ 13 റൺസെടുത്ത് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയെ ശ്രേയസ് അയ്യരും മനോജ് തിവാരിയുമാണ് രക്ഷിച്ചത് . ശ്രേയസ്31 ഉം തിവാരി 32 ഉം റൺസെടുത്തു. എയ്ഞ്ചലോ മാത്യൂസ് (28) റൺസ് നേടി.യുവരാജ് സിംഗ് (21) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close