ഹെലിക്കോപ്റ്റര്‍ അഴിമതി; ഇടനിലക്കാരന്റെ മാളില്‍ രാഹുലിന് കടകള്‍

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ഡയറക്ടറായ എമ്മാര്‍ എംജിഎഫിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് മാളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് രണ്ട് കടകളുണ്ടെന്ന് വെളിപ്പെടുത്തല്‍. ബിജെപി എംപി കിരിത് സോമയ്യയാണിത് വെളിപ്പെടുത്തിയത്.

ദല്‍ഹിയിലെ സമ്പന്നരുടെ മേഖലയായ സാകേതിലെ എമ്മാര്‍ എംജിഎഫിന്റെ ഷോപ്പിങ് മാളിലെ 17എ, 24 എന്നീ നമ്പരുകളിലുള്ള കടകളാണ് രാഹുല്‍ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളത്. കടകള്‍ക്ക് രണ്ടുകോടി രൂപയോളം മതിപ്പുവിലയുണ്ട്. ഗാന്ധികുടുംബത്തിന്റെ അടുപ്പക്കാരനായ കനിഷ്‌ക്ക സിങിന്റെ ഉടമസ്ഥതയിലുള്ള എമ്മാര്‍ എംജിഎഫ് ഗ്രൂപ്പിന്റെ ഡയറക്ടറാണ് വിവാദ ഹെലികോപ്റ്റര്‍ ഇടനിലക്കാരനായ ഗൈഡോ ഹാസ്‌ചെ.

എന്നാല്‍ രാഹുല്‍ഗാന്ധിക്ക് ഹെലികോപ്റ്റര്‍ അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ കടകള്‍ വാങ്ങിയത് എമ്മാര്‍ എംജിഎഫ് ഗ്രൂപ്പില്‍ നിന്നാണെന്നും സോണിയാഗാന്ധി പ്രതികരിച്ചു.

Show More

Related Articles

Close
Close