എംഎല്‍എയ്‌ക്കെതിരെ കേസ്

കാറിനു പോകാന്‍ സൈഡ് കൊടുക്കാത്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. അനന്തകൃഷ്ണന്‍ (22) എന്ന യുവാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ചല്‍ പൊലീസ് കേസെടുത്തത്. ഗണേശ്കുമാറും ഡ്രൈവറും ചേര്‍ന്നു യുവാവിനെ അമ്മയുടെ മുന്നില്‍ വച്ചു മര്‍ദിച്ചെന്നാണു പരാതി.  ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മര്‍ദിച്ചു. കൂടെയുണ്ടായിരുന്ന അമ്മ ഷീനയെ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ടെങ്കില്‍ കേസ്‌കൊടുക്കാന്‍ വെല്ലുവിളിച്ചുവെന്നും ഷീന പറയുന്നു. മര്‍ദനമേറ്റ അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗണേശ്കുമാറിന്റെ പരാതിയില്‍ അനന്തകൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്.

Show More

Related Articles

Close
Close