പത്താംക്ലാസുകാരിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഗര്‍ഭം അലസിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ശ്രമം

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. സംഭവം മറച്ചുവെച്ച സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

സംഭവത്തെ തുടര്‍ന്ന് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയും പ്രിന്‍സിപ്പള്‍, ഡയറക്ടര്‍ എന്നിവരുള്‍പ്പെടെ അഞ്ച് സ്‌കൂള്‍ അധികൃതരെയും അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതികളായ വിദ്യാര്‍ത്ഥികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. കുറ്റകൃത്യം മറച്ചു വെയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരേയുള്ള കേസ്. പോക്‌സോ ചാര്‍ത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നടത്തിയ പരാപാടിയുടെ ഒരുക്കങ്ങള്‍ നടത്തുന്നുതിനിടെയാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി തന്റെ സഹോദരിയോടും സ്‌കൂളിലെ അടുത്ത സുഹൃത്തിനോടും മാത്രമേ പറഞ്ഞിരുന്നുള്ളു. ഗര്‍ഭിണിയായെന്നറിഞ്ഞ പെണ്‍കുട്ടി സഹോദരിയോടൊപ്പം സ്‌കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും അവര്‍ ബലാത്സംഗവിവരം പുറത്തറിയിക്കാതിരിക്കാനാണ് ശ്രമിച്ചതെന്ന് എ.ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. വൈദ്യപരിശോധനയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഗര്‍ഭിണിയാണെന്നും തെളിയുകയായിരുന്നു.

Show More

Related Articles

Close
Close