ഗ്യാസ് ഏജന്‍സികള്‍ക്ക് പ്രിയം കരിഞ്ചന്തക്കാരേയോ?

gas 1

രാജ്യത്തെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ പാചക വാതകം ഇന്നു കേരളത്തില്‍ കിട്ടാക്കനിയായി മാറുന്നു.

ഒരു സിലിണ്ടര്‍ ഗ്യാസ് ആയിരത്തിലധികം രൂപ വരുമെങ്കിലും ഇതു പാവപ്പെട്ടവനും, സാധാരണക്കാരനും താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് ഗവ:സബ്സിഡി നിരക്കില്‍ നല്‍കുന്നത്.എന്നാല്‍ പാചക വാതകം ഉപയോഗിക്കുന്നവരില്‍ 65% സാമ്പത്തികമായി ഉയര്‍ന്ന വരുമാനക്കാരാണ് .അതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി അവരും വാങ്ങുകയാണ്.ഇതുകാരണം ആണ് പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കൂട്ടര്‍ സ്വയം ഈ ആനുകൂല്യം പറ്റുന്നതില്‍ നിന്നും ഒഴിവാകണം ഇന്നു ആവശ്യപ്പെട്ടത്. പലപ്പോഴും സാധാരണക്കാരന് ആനുകൂല്യങ്ങള്‍ പലപ്പോഴും കിട്ടാക്കനിയാകുന്നു. ഇതു കൂടാതെയാണ് ഗ്യാസ് ഏജന്‍സികളും കരിഞ്ചന്തക്കാരും തമ്മില്‍ നടക്കുന്ന വ്യാപാരത്തിന്റെ തുടക്കം.

കരിഞ്ചന്തയില്‍ സബ്സിഡി നിരക്കില്‍ അല്ലാതെ യഥേഷ്ടം ഗ്യാസ് സിലിണ്ടറുകള്‍ കിട്ടുന്ന അനധികൃത ഏജന്‍സികള്‍ കേരളത്തില്‍ മുഴുവനും ഉണ്ട്. ഇവര്‍ക്ക് സബ്സിഡി നിരക്കില്‍ ,സിലിണ്ടറുകള്‍ എത്തിച്ചു കൊടുക്കുകയാണ് ഏജന്‍സികള്‍ ചെയ്യുന്നത്. ജനങ്ങള്‍ക്ക്‌ കൃത്യ സമയത്ത് വിതരണം നടത്തേണ്ട സിലിണ്ടറുകള്‍ ആണ് കൂടിയ വിലക്ക് മറിച്ച് വിട്ടു പണമാക്കി മാറ്റുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നയം അനുസരിച്ച് മാസത്തില്‍ ഒരു സിലിണ്ടര്‍ എന്നാണ് എങ്കിലും ,നിലവില്‍ ഉപഭോക്താവിന് കിട്ടുന്നത് 2 മുതല്‍ 4 മാസം വരെ എടുത്താണ്. ഇതു എങ്ങനെ സംഭവിക്കുന്നു ഇന്നു അന്വേഷിക്കുമ്പോള്‍ ആണ് കൂടുതല്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറം ലോകമറിയുന്നത്. കൊച്ചിയിലെയും കോഴിക്കോട്ടെയും ഗ്യാസ് ഫില്ലിംഗ് ഇടങ്ങളിലെ സമരവും മറ്റും പലപ്പോഴും വിതരണത്തെ സാരമായി തന്നെ ബാധിക്കാറുണ്ട്. കമ്പനിയിലെ തൊഴിലാളി സമരം തീരുമ്പോള്‍ ,വിതരണം നടത്തേണ്ട വാഹന തൊഴിലാളികള്‍ പണി മുടക്കും.ഇതു രണ്ടും തീരുമ്പോള്‍ ,ഉത്പാദനം കുറയും. ഇതെല്ലാം കഴിഞ്ഞു ജനം ഗ്യാസ് ഏജന്‍സിയില്‍ എത്തുമ്പോള്‍ പൂഴ്ത്തിവെപ്പും ,കരിഞ്ചന്തയും……

ഏജന്‍സികള്‍ ജനങ്ങളെ മുഖവിലക്കെടുക്കാതെ ആണ് പെരുമാറുന്നത്.തങ്ങള്‍ പറയുന്നത് അനുസരിക്കാന്‍ വിധിക്കപെട്ടവരാന് ജനം എന്നാണ് ഏജന്‍സികള്‍ കരുതുന്നത്. ഓണ്‍ലൈനില്‍ കൃത്യമായി ബുക്ക്‌ ചെയ്താലും ,തങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് മറുപടി. സോഫ്റ്റ്‌വെയര്‍ കേടാണ് എന ഓമന മറുപടിയില്‍ പൊതുജനത്തിനെ തൃപ്തരാക്കാന്‍ കഴിയുന്ന കാലം അവസാനിച്ചു ഇന്നു ഇത്തരക്കാര്‍ മനസ്സിലാക്കുന്നത് നന്ന്.ഇതിനു ഉദാഹരണം ആണ് ബി ജെ പി യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഗ്യാസ് ഏജന്‍സിയിലേക്ക് നടന്ന മാര്‍ച്ചും ഉപരോധവും.
gas112
കേരളത്തില്‍ ഉണര്‍ന്നുവരും ജനരോഷത്തിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ഇത്. പാചക വാതകം വിതരണം ചെയ്യാന്‍ വീടുകളില്‍ എത്തുന്നവരുടെ നടപടികള്‍ ആണ് വിചിത്രം. ബില്ലില്‍ കാന്നുന്ന തുകയേക്കാള്‍ കൂടുതല്‍ തുക ആണ് പലപ്പോഴും എക്കൊട്ടര്‍ അവ്വശ്യപെടുന്നത്.
20 മുതല്‍ 100 രൂപ വരെ ഒരു വീട്ടില്‍ നിന്നും കൈക്കലാക്കുന്ന വിരുതന്മാര്‍ ഉണ്ട്.കൊടുത്തില്ല എങ്കില്‍ അടുത്ത പ്രാവശ്യം നിങ്ങളുടെ വീട്ടില്‍ ഗ്യാസ് കിട്ടിയില്ല എന്നും വരാം.ഇത്തരത്തില്‍ ഉറവിടത്തില്‍ നിന്നും,പാവപ്പെട്ടവന്റെ ദുരിതം കൂട്ടുന്ന നടപടികള്‍ കണ്ടെത്തി ,അനുയോജ്യമായ നടപടികള്‍ എടുക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല എങ്കില്‍ കേരളം കാത്തിരിന്നു കാണേണ്ടി വരിക അഴിമതിയുടെ വലിയ കണക്കുകള്‍ ആയിരിക്കും,ഒപ്പം ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലക ഇന്നു കാണും എന്നും…….

ബി കൃഷ്ണകുമാര്‍
ചെങ്ങന്നൂര്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close