‘സത്യത്തില്‍ സംഭവിച്ചത് ഇതാണ്’; ഗൗതം മേനോനുമായുള്ള പ്രശ്‌നം തുറന്നു പറഞ്ഞ് കാര്‍ത്തിക് നരേന്‍

ഗൗതം മോനോനുമായുള്ള പ്രശ്‌നം തുറന്നു പറഞ്ഞ് കാര്‍ത്തിക് നരേന്‍. കാര്‍ത്തിക് നരേന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ പോസ്റ്ററില്‍ നിര്‍മ്മാതാവിന്റെ സ്ഥാനത്തു നിന്നും ഗൗതം മേനോന്റെ പേര് ഒഴിവാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം തുറന്നു പറഞ്ഞ് കാര്‍ത്തിക് രംഗത്തെത്തിയത്.

‘ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയ്ക്ക് ശേഷമാണ് ഞാന്‍ ഗൗതം മേനോനെ കാണുന്നത്. നരകാസുരന്‍ നിര്‍മ്മിക്കാമെന്നേറ്റ് അദ്ദേഹം രംഗത്ത് വന്നു. എന്നാല്‍ സാമ്പത്തികമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം പ്രൊജക്ടില്‍ നിന്ന് ഇറങ്ങിപ്പോയി. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പരിഗണനയിലാണ് ആ വിഷയം’- കാര്‍ത്തിക് പറഞ്ഞു.

ഗൗതം മേനോന്റെ നിര്‍മ്മാണ കമ്പനിയായ ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്‌സാണ് നരകാസുരന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഗൗതം മേനോന്‍ പണം തരാതെ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി കാര്‍ത്തിക് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

Show More

Related Articles

Close
Close