പീഡനം പുറത്ത് കൊണ്ടു വന്ന അദ്ധ്യാപികയെ പുറത്താക്കി സ്കൂൾ അധികൃതർ

രണ്ടാം ക്ലാസുകാരിക്ക് ഏൽക്കേണ്ടി വന്ന ക്രൂര പീഡനം  പുറത്തു കൊണ്ട് വന്ന അദ്ധ്യാപിക സ്കൂളില്‍ നിന്ന് പുറത്ത്.  കിടക്കയിൽ മൂത്രമൊഴിച്ചു എന്ന പേരിൽ സ്വകാര്യ ഭാഗങ്ങളിലടക്കം ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച വിദ്യാർത്ഥിയായ രണ്ടാം ക്ലാസുകാരി നേരിട്ട പീഡനം ഈ അദ്ധ്യാപികയിലൂടെയാണ് പുറത്തറിയുന്നത്.

രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട ചില അദ്ധ്യാപകർ വിവാദം  ഒഴിവാക്കാൻ വേണ്ടി ,സംഭവം മുടിവയ്ക്കാൻ ശ്രമിച്ചെങ്കിലും താൽക്കാലിക അദ്ധ്യാപികയായ രാജി മാധ്യമങ്ങളെയടക്കം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുകയും ചെയ്തു.

ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന വിദ്യാലയത്തിന്  കളങ്കമുണ്ടാക്കിയെന്നാരോപിച്ച് അദ്ധ്യാപികയെ പുറത്താക്കുകയായിരുന്നു.ഇതിന്റെയൊക്കെ പിന്നാലെ നടന്ന് പുലിവാൽ പിടിക്കാൻ വയ്യെന്നും റിസ്ക്കാണെന്നുമാണ് പുറത്താക്കിയതിന് ന്യായീകരണമയി സ്കൂൾ അധികൃതർ പറയുന്നത്. പിടിഎ കൂടിയാണ് രാജിയെ താൽക്കാലിക അദ്ധ്യാപികയായി നിയമിച്ചത് പക്ഷെ നടപടിയെടുത്തത് സ്കൂൾ അധികൃതർ മാത്രമുള്ള യോഗത്തിലും.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്കും , കേന്ദ്ര ശിശു വനിതാ ക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. എന്നാല്‍ അദ്ധ്യാപിക സ്വയം പിരിഞ്ഞു പോകുകയായിരുന്നുവെന്നാണ് വിദ്യാലയ അധികൃതര്‍  നല്‍കുന്ന പ്രതികരണം.

 

Show More

Related Articles

Close
Close