ഗോകുല്‍ സുരേഷ് ചിത്രം ‘സൂത്രക്കാരന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം!

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും മണിയന്‍ പിള്ളയുടെ രാജുവിന്റെ മകന്‍ നിരഞ്ജും ഒന്നിക്കുന്ന ചിത്രം സൂത്രക്കാരന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അനില്‍ ആര്‍ രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്മൃതി സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ, ബോബി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് നിരഞ്ജ്. മോഹന്‍ലാല്‍ ചിത്രം ഡ്രാമയിലും നിരഞ്ജ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് പൊതുവാളിന്റെ ഉള്‍ട്ടയാണ് ഗോകുലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

 

Show More

Related Articles

Close
Close