യുവത്വം നിലനിര്‍ത്താന്‍ നെല്ലിക്ക

ആദ്യം കയ്ക്കും പിന്നെ മധുരിക്കും നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ആയുര്‍വേദ മരുന്നുകളിലെ പ്രധാന ഇനമായ നെല്ലിക്ക ഒരേസമയം ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നു.

നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍ ഇവയാണ്;

ദിവസവും രണ്ട് പച്ചനെല്ലിക്ക കഴിച്ചാല്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.  ച്യവനപ്രാശം കുട്ടികള്‍ക്ക് വാങ്ങി നല്‍കാറുണ്ട്. ച്യവനപ്രാശക്കൂട്ടിലെ പ്രധാന ഘടകവും നെല്ലിക്കയാണ്. ച്യവന മഹര്‍ഷിയുടെ യൗവ്വനം വീണ്ടെടുക്കാന്‍ ഉപയോഗിച്ച സിദ്ധൗഷധത്തിലെ മുഖ്യചേരുവയായിരുന്നു നെല്ലിക്ക. അതുകൊണ്ടു ആയുര്‍വേദത്തില്‍ നെല്ലിക്കക്ക് വലിയ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ കുറക്കാന്‍ ഫലപ്രദമാണ്.

100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന സ്‌കര്‍വിക്ക് പ്രതിവിധിയായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് ദിവസവും പതിവായി മൂന്നു നേരവും കഴിച്ചാല്‍ അസുഖം ശമിക്കും.  നെല്ലിക്കാനീരില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാന്‍സറിന് നല്ലൊരു ഔഷധമാണ്. പ്രമേഹം മൂലമുണ്ടാകുന്ന തിമിരത്തെ ഒരുപരിധിവരെ നെല്ലിക്കയുടെ ഉപയോഗം നിയന്ത്രിക്കും. മുടിയിലുപയോഗിക്കുന്ന ഹെന്ന പൊടിയില്‍ നല്ലൊരു ഭാഗവും ഉണക്കനെല്ലിക്കയാണ്. ഇത് മുടിയ്ക്ക് കറുപ്പ് നല്‍കി സഹായിക്കുന്നു. തലയുടെ ചര്‍മ്മത്തിനും നെല്ലിക്ക നല്ലതാണ്.പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണ് നെല്ലിക്ക. ഒരു നെല്ലിക്ക തിന്ന് വെള്ളം കുടിച്ചു നോക്കൂ, ക്ഷീണമൊക്കെ പെട്ടെന്ന് മാറുന്നതായി കാണാം.

Show More

Related Articles

Close
Close