ഗൗരിയുടെ മരണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർ​ദേശം

കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ഗൗരി നേഹ മ​ര​ണപ്പെട്ട സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രോ​ടു ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

ഗുരുതരമായി പരുക്കേറ്റ ഗൗരിയെ നഗരത്തിലെ ബെന്‍സിഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീടു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇടുപ്പെല്ലിനും മറ്റു ശരീരഭാഗങ്ങളിലും പൊട്ടലിനു പുറമെ ഗൗരിയുടെ തലയില്‍ രക്തസ്രാവവും ഉണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നു. ഗൗരിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പൊലീസും സ്ഥിരീകരിച്ചിരുന്നു. ഉയരത്തില്‍ നിന്ന് വീണ് പരിക്കേറ്റിട്ടും വിശദമായ സ്‌കാനിങ് പോലും നടത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

 

 

Show More

Related Articles

Close
Close