സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരെ ജസ്റ്റിസ് കെമാല്‍പാഷ; ‘നിര്‍ദ്ദേശം സാധാരണ ഉദ്യോഗസ്ഥര്‍ക്ക് താങ്ങാവുന്നതല്ല’!

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു തരണമെന്നുള്ള ധനമന്ത്രി ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ റിട്ട. ജസ്റ്റിസ് ബി. കെമാല്‍പാഷ. കേരള പുനഃസൃഷ്ടിക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സാധാരണ ഉദ്യോഗസ്ഥര്‍ക്ക് താങ്ങാവുന്നതല്ല. കൊടുക്കാന്‍ മനസ്സുള്ളവര്‍ കൊടുക്കട്ടെ. നല്‍കാന്‍ പറ്റാത്തവര്‍ എഴുതി നല്‍കണം എന്ന് പറയുന്നതിനെക്കാള്‍ തയ്യാറുള്ളവരോട് എഴുതി നല്‍കാന്‍ ആവശ്യപ്പെടുന്നതായിരിക്കും ശരിയെന്ന് അദേഹം പറഞ്ഞു.

ദുരിതാശ്വാസത്തിന്റെ പേരില്‍ കടകള്‍ കൊള്ളയടിക്കുന്നത് ശരിയല്ല. കടകളില്‍ നിന്ന് ഉത്പന്നങ്ങള്‍ ബലാത്കാരമായി എടുത്തുകൊണ്ടുപോകുകയാണ്. അതിന് പുറമെ ഭീഷണിപ്പെടുത്തി പണപ്പിരിവും. അതിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദേഹം വ്യക്തമാക്കി.
ജലവൈദ്യുത പദ്ധതികള്‍ വേണ്ടെന്ന് വയ്ക്കണം. അതിരപ്പിള്ളിയില്‍ ഡാം വേണ്ടെന്ന് ഗാഡ്ഗില്‍ പറഞ്ഞിട്ടുണ്ട്. സൗരോര്‍ജ പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കണം. ദുരന്തനിവാരണ അതോറിറ്റി പോലുള്ള സംവിധാനംവെള്ളാന ആകരുത്. ഇതില്‍ വൈദഗ്ധ്യമുള്ളവരെ വേണം ഉള്‍പ്പെടുത്താനെന്നും കെമാല്‍പാഷ പറഞ്ഞു.
അതേസമയം, ജീവനക്കാരുടെ ഒരു മാസത്തെ നിര്‍ബന്ധിതമായി ഈടാക്കണമെന്ന നിലപാടില്‍നിന്നു സര്‍ക്കാര്‍ പിന്മാറിയിട്ടുണ്ട്. നിയമതടസ്സവും അനൗചിത്യവും പല കോണുകളില്‍നിന്നു ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണിത്. ഇതേസമയം, ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന അഭ്യര്‍ഥനയില്‍ മാറ്റമില്ല. ഇതിനായി ഭരണപക്ഷ സര്‍വീസ് സംഘടനകള്‍ വഴി ജീവനക്കാര്‍ക്കുമേല്‍ സമ്മര്‍ദവും പ്രചാരണവും തുടരുന്നുണ്ട്.
Show More

Related Articles

Close
Close