ഗ്രാന്‍സ്ലാം സിംഗിള്‍സില്‍ ഇതാദ്യമായി ജപ്പാന്‍ താരം മുത്തമിട്ടു; തോല്‍പ്പിച്ചത് സെറീന വില്യംസിനെ!

യു എസ് ഓപ്പണില്‍ ജപ്പാന്‍ താരം നവോമി ഒസാക ചരിത്രമെഴുതി. അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നവോമി ഒസാക ഗ്രാന്‍സ്ലാം സിംഗിള്‍സ് സ്വന്തമാക്കിയത്. 6-2, 6-4 സ്‌കോറിനാണ് ജപ്പാര്‍ താരം വിജയിച്ചത്. ഇതോടെ ഗ്രാന്‍സ്ലാം സിംഗിള്‍സില്‍ ഇതാദ്യമായി ജപ്പാന്‍ താരം മുത്തമിടുന്ന സുവര്‍ണ്ണ നിമിഷമാണ് ടെന്നീസ് ലോകം സാക്ഷിയായത്.

മത്സരത്തിനിടെ ചില നാടീകയ രംഗങ്ങളും അരേങ്ങറി. സെറീന വില്യംസിനു രണ്ടാം സെറ്റില്‍ ഒരു പെനല്‍റ്റി അംപയര്‍ കാര്‍ലോസ് റാമോസുമായുള്ള തര്‍ക്കം കാരണം അനുവദിച്ചു. ഫൈനല്‍ മത്സരത്തിനായി ഇറങ്ങുമ്പോള്‍ തന്നെ നവോമി ഒസാക ചരിത്രമെഴുതിയിരുന്നു. യു എസ് ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്ന ആദ്യ ജപ്പാനീസ് താരമെന്ന ചരിത്ര നേട്ടമായിരുന്നു അത്. നേരത്തെ നവോമി കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ അമേരിക്കയുടെ മാഡിസണ്‍ കീസിനെ കനത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവശേനം ഉറപ്പിച്ചത്.
അതേസമയം സെറീന സെമിഫൈനലില്‍ ലാത്വിയന്‍ താരം അനസ്റ്റാസിയ സെവസ്റ്റോവയെ അസാധാരണ പോരാട്ടം കാഴ്ച്ചവെച്ചാണ് തോല്‍പ്പിച്ചത്. വെറും ഒരു മണിക്കൂറിനുള്ളില്‍ സെമി സെറീന വിജയിക്കുകയായിരുന്നു. പക്ഷേ ഫൈനലില്‍ വന്‍ പോരാട്ടം കാഴ്ച്ചവയ്ക്കാന്‍ പോലും സാധികാതെ സെറീന തകരുന്ന കാഴ്ച്ച ടെന്നീസ് ലോകം ആകാംഷയോടെയാണ് കണ്ടത്.
Show More

Related Articles

Close
Close