അർജൻറീനയെ പരിശീലിപ്പിക്കാം, പക്ഷേ സ്പെയിനിനെ പരിശീലിപ്പിക്കില്ലെന്ന് ഗാർഡിയോള

ഭാവിയില്‍ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്താലും സ്‌പെയിന്‍ ടീമിന്റെ പരിശീലകനാവുമെന്നു തനിക്കു തോന്നുന്നില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്കു തന്നെ പരിഗണിക്കുന്നുണ്ടെന്നും താന്‍ അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നുമുള്ള വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു ഗാര്‍ഡിയോള. മുന്‍ റയല്‍ മാഡ്രിഡ് താരം ജോര്‍ജ് വാള്‍ഡാനോ നടത്തുന്ന ഒരു അഭിമുഖ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അര്‍ജന്റീന പരിശീലകനാകുമെന്ന കാര്യം തനിക്ക് ഇപ്പോള്‍ പറയാനാകില്ലെന്നും ചിലപ്പോള്‍ എട്ടോ പത്തോ വര്‍ഷങ്ങള്‍ക്കു ശേഷം അതു സംഭവിച്ചേക്കാമെന്നും താരം പറഞ്ഞു. എന്നാല്‍ അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് താന്‍ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഗാര്‍ഡിയോള വ്യക്തമാക്കി. അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ അര്‍ജന്റീന പരിശീലകരാണു മികച്ചതെന്നു പറഞ്ഞ ഗാര്‍ഡിയോള ഏതു ടീമിനെയാണു താന്‍ പരിശീലിപ്പിക്കയെന്ന് ഇപ്പോര്‍ പറയാനാകില്ലെന്നു വ്യക്തമാക്കി. അതേസമയം സ്‌പെയിനിലേക്കെത്തുമോയെന്ന ചോദ്യത്തിന് അതൊരിക്കലുമുണ്ടാകില്ലെന്നായിരുന്നു മറുപടി.

Show More

Related Articles

Close
Close