പേരയ്ക്ക വിറ്റാമിൻ സിയുടെ കലവറ

പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി,ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽനിന്നു സംരക്ഷണം നൽകുന്നു .ശരീരത്തിൽ അമിതമായി അടിയുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു,അതിനാൽ പേരയ്ക്ക സ്ഥിരമായി ഉപയോഗിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയും . ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നഅളവിൽ പേരയ്ക്കയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇതു ശരീരത്തിലെ രക്തസമ്മർദം നിയന്ത്രിച്ചു നിർത്തുന്നു.പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A കഴ്ചശക്തി വര്ധിപ്പിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.

പേരയ്ക്കയിൽ വിറ്റാമിൻ ബി-9 ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദമാണ്.ഹോർമോണുകളുടെ ഉത്പാദനം,പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പർ സഹായിക്കുന്നു.തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെയും സഹായിക്കുന്നു. ഇതിലെ മാംഗനീസ് സ്ട്രസ്സാകുറയ്ക്കുന്നു, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വർധിപ്പിക്കുന്നു .

Show More

Related Articles

Close
Close