വീണ്ടും ശിവസേന ഗുലാം അലിയുടെ മുംബൈയിലെ പരിപാടി റദ്ദാക്കി

GhulamAli

വിഖ്യാത പാക് ഗസല്‍ ഗായകന്‍ ഗുലാം അലി പങ്കെടുക്കേണ്ടിയിരുന്ന മുംബൈയിലെ സംഗീത പ്രകാശന ചടങ്ങ് റദ്ദാക്കി. ജനുവരി 29ന് നടക്കേണ്ടിയിരുന്ന, ഗുലാം അലി പാടുകയും അഭിനയിക്കുകയും ചെയ്ത ‘ഘര്‍ വാപ്പസി’ എന്ന ചിത്രത്തിന്റെ സംഗീതം പ്രകാശനം ചെയ്യുന്ന ചടങ്ങാണ് റദ്ദാക്കിയത്. ടെലിവിഷന്‍ അവതാരകനായിരുന്ന സുഹൈബ് ഇല്യാസി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനുശേഷം അലി ആദ്യമായി മുംബൈയില്‍ പങ്കെടുക്കേണ്ട ചടങ്ങാണ് വീണ്ടും റദ്ദാക്കിയിരിക്കുന്നത്. ‘പരിപാടി റദ്ദാക്കാന്‍ കാരണമായ ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും അഭിനന്ദനങ്ങള്‍’ എന്നു കാട്ടി സെന്‍സര്‍ ബോര്‍ഡംഗം അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സംഘാടകര്‍ അലിക്ക് പൂര്‍ണ സുരക്ഷ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാരിനെ സുരക്ഷയ്ക്കായി സമീപിക്കുകയും ചെയ്തു. എന്നാല്‍, ശിവസേന കടുത്ത ഭീഷണി ഉയര്‍ത്തിയതോടെ മുന്‍ നിലപാടില്‍ നിന്നും സംഘാടകര്‍ക്ക് പിന്നോട്ടുപോകേണ്ടിവരികയായിരുന്നു. ഒക്ടോബറിലാണ് ഗുലാം അലിയുടെ രണ്ട് സംഗീത പരിപാടികള്‍ ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയത്. ഇതിനുശേഷം ഇന്ത്യയിലേക്ക് വരില്ലെന്ന് പറഞ്ഞെങ്കിലും കൊല്‍ക്കത്തയിലെ ഒരു പരിപാടിയിലും പിന്നീട് കേരളത്തിലും ഗുലാം അലി സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. പാക്കിസ്ഥാന്‍ സ്വദേശിയായതിനാലാണ് ഗുലാം അലിയുടെ സംഗീത പരിപാടിയെ ശിവസേന എതിര്‍ക്കുന്നത്.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close