ശ്രീ നാരായണ ഗുരുവിനെ കുരിശിലേറ്റി സി പി എം; പ്രതിഷേധം ശക്തമാകുന്നു

222ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഓണാഘോഷമെന്ന പേരിൽ സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ അപമാനിച്ച് നിശ്ചലദൃശ്യം. ഗുരുദേവനെ ക്രൂശില്‍ തറയ്ക്കുന്ന രംഗം ചിത്രീകരിച്ചതാണ് വിവാദമായത്.
ഘോഷയാത്രയോടൊപ്പമുണ്ടായിരുന്ന നിശ്ചലദൃശ്യത്തിൽ ഗുരുദേവനെ ക്രൂശിൽ തറയ്ക്കുന്ന രംഗം ചിത്രീകരിച്ചതാണ് വിവാദമായത് .കണ്ണൂരിൽ നടത്തിയ ഘോഷയാത്രയിലാണ് ഗുരുദേവനെ അപമാനിച്ചു കൊണ്ടുള്ള ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്
പല ജാതി , പലമതം പല ദൈവം എന്ന ബോര്‍ഡ് തൂക്കിയ കുരിശില്‍ മഞ്ഞവസ്ത്ര ധാരിയും കാവി വസ്ത്രധാരിയും ചേര്ന്ന് ഗുരുദേവന്റെ കൈകളില്‍ ചുറ്റിക കൊണ്ട് ആണിയടിക്കുന്ന ദൃശ്യമാണുള്ളത് . എസ് എന്‍ ഡി പി യോഗത്തോടുള്ള സി പി എമ്മിന്റെ എതിര്‍പ്പാണ് ഇത്തരം നിശ്ചല ദൃശ്യങ്ങള്‍ക്ക് പിന്നിലെന്ന് കരുതുന്നതായി എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തുഷാർ വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തടയിടാൻ ഓണാഘോഷമെന്ന പേരിൽ സംഘടിപ്പിച്ച ഘോഷയാത്രകൾ ജനങ്ങളുടെ പരിഹാസങ്ങൾക്ക് പാത്രമായതിനൊപ്പം വന്ന പുതിയ വിവാദം സി പി എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ് .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close