ഗുരുവായൂർ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു; ആറ് പേർക്ക് പരിക്ക്

sreekrishna-collegeഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരക്കൊമ്പൊടിഞ്ഞ് വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവർഷ എക്കണോമിക്സ് ബിരുദ വിദ്യാർഥിനി അനുഷയാണ് മരിച്ചത്. ചിറ്റിലപ്പിള്ളി സ്വദേശി അശോകന്‍റെ മകളാണ് അനുഷ. അഞ്ച് വിദ്യാർഥിനികളടക്കം ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നിവരാണ് പരിക്കേറ്റ വിദ്യാർഥിനികൾ. ഒരു ആൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. നയനയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാൽ തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. പരിക്കേറ്റ മറ്റ് വിദ്യാർഥികളെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

മ്പസിനകത്ത് കോളേജ് ഗ്രൗണ്ടിനോടടുത്ത് നിന്നിരുന്ന മരത്തിന്‍റെ കൊമ്പ് കാറ്റിൽ ഒടിഞ്ഞ് വീഴുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. രാവിലെ മുതൽ തൃശൂർ ജില്ലയിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തകർന്നിട്ടുണ്ട്. വാഹനത്തിനകത്ത് ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close