റാഞ്ചിയ ഈജിപ്ഷ്യൻ വിമാനം സൈപ്രസിലിറക്കി

അലക്സാൻഡ്രിയയിൽ നിന്നും കൈറോവിലേക്കുള്ള യാത്രക്കിടെ ആയുധധാരി തട്ടിക്കൊണ്ടുപോയ ഈജിപ്ത് എയർ വിമാനം സൈപ്രസിലെ ലർനാകയിൽ ഇറക്കി. ഈജിപ്റ്റ് എയറിന്‍റെ എ320 വിമാനമാണ് തട്ടിയെടുത്തത്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേർ വിമാനം സൈപ്രസിലേക്ക് തിരിച്ചുവിടാൻ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വയം പൊട്ടിത്തെറിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

81 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പ്രാദേശികസമയം 8.50നാണ് വിമാനം ലർനാക വിമാനത്താവളത്തിലിറക്കിയത്. യാത്രക്കാരായ സ്ത്രീകളേയും കുട്ടികളേയും വിട്ടയച്ചതായി റിപ്പോർട്ടുണ്ട്.

ലർനാക് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. റാഞ്ചികൾ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം. റാഞ്ചലിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Show More

Related Articles

Close
Close