ഹനാന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

അപകടത്തില്‍പ്പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ഹാനാന്റെ ചികിത്സാ ചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

അപകടവിവരമറിഞ്ഞ് ആശുപത്രി അധികൃതരുമായി മന്ത്രി ബന്ധപ്പെട്ടിരുന്നു. ഹാനാന്റെ ചികില്‍സയെക്കുറിച്ച് ആശുപത്രി അധികൃതരോട് മന്ത്രി അന്വേഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്.

യൂണിഫോമില്‍ മത്സ്യ വില്‍പ്പന നടത്തി ശ്രദ്ധനേടിയ ഹനാന്‍ സഞ്ചരിച്ച വാഹനം കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടത്തില്‍പ്പെടുന്നത്. കൊടുങ്ങല്ലൂരില്‍ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഒരാള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനു കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. നട്ടെല്ലിനു പൊട്ടലുള്ളതിനാല്‍ ഹനാനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഡ്രൈവര്‍ക്കും പരിക്കുണ്ട്.

Show More

Related Articles

Close
Close