പുതുവര്‍ഷം പിറന്നു; ആദ്യമെത്തിയത് സമോവയില്‍; ന്യൂസിലാന്‍ഡില്‍ വന്‍ വരവേല്‍പ്പ്

2018 പിറന്നു. ലോകത്ത് ആദ്യം പുതുവര്‍ഷം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ്. ഏറ്റവും അവസാനം പുതുവര്‍ഷം എത്തുന്നത് യുഎസ് നിയന്ത്രണത്തിലുള്ള ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ്. സമോവ, ടോംഗ, കിരിബാസ് ദ്വീപുകള്‍ക്ക് പിന്നാലെ പുതുവര്‍ഷം എത്തിയത് ന്യൂസിലാന്‍ഡിലാണ്. ഓക്‌ലന്‍ഡില്‍ കരിമരുന്നു പ്രകടനത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. അടുത്തത് ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.

 

Show More

Related Articles

Close
Close