എറണാകുളം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ

harthal.jpg.image.784.410ആര്‍എല്‍വി കോളേജില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയ വനിതകളെ പുരുഷ പോലീസുകാര്‍ തല്ലിച്ചതച്ചു. ലാത്തികൊണ്ട് അടിയേറ്റ് കൈക്ക് ഗുരുതരമായ പരിക്കേറ്റ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് ഉള്‍പ്പെടെ നാലു വനിതകളെ ആശുപത്രിയിലാക്കി. പോലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ല കമ്മിറ്റിയാണ് ഹര്‍ത്താലിന്  ആഹ്വാനം ചെയ്തത്. തൃപ്പൂണിത്തുറ സിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close