അവയവദാനം വീണ്ടും ആകാശമാര്‍ഗം

ആകാശമാര്‍ഗം വീണ്ടും അവയവദാനം. മസ്തിഷ്‌ക മരണം സംഭവിച്ച പതിനഞ്ചുകാരന്റെ ഹൃദയമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ആകാശമാര്‍ഗം എത്തിച്ച് എറണാകുളം ലിസി ആശുപത്രിയില്‍ മാറ്റി വയ്ക്കുന്നത്. തൃശൂര്‍ സ്വദേശിനിയായ സന്ധ്യ (27)യ്ക്കാണ് ഹൃദയം വച്ചുപിടിപ്പിക്കുന്നത്. പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന പെരിപാര്‍ട്ടം മയോപ്പതി എന്ന അപൂര്‍വ രോഗം ബാധിച്ച സന്ധ്യ കഴിഞ്ഞ അഞ്ചു ദിവസമായി ഗുരുതരാവസ്ഥയില്‍ ലിസി ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു.

ഹൃദയം വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയ തിരുവനന്തപുരത്ത് ആരംഭിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍. 10.30 ഓടെ ശസ്ത്രക്രിയ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നു നേവിയുടെ ഡോണിയര്‍ വിമാനത്തില്‍ ഹൃദയം എറണാകുളം നേവി വിമാനത്താവളത്തില്‍ എത്തിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ വഴിയാണ് നേവി വിമാനം ലഭിച്ചത്. നേരത്തെ തിരുവനന്തപുരത്തു മരിച്ച നീലകണ്ഠ ശര്‍മയുടെ ഹൃദയം ഇതേ രീതിയില്‍ എത്തിച്ച് തൃശൂര്‍ സ്വദേശിക്ക് മാറ്റി വച്ചിരുന്നു.

Show More

Related Articles

Close
Close