വ്യാഴാഴ്ച വരെ ശക്തമായ മഴ; രണ്ട് മരണം

മഴ സംസ്ഥാനത്ത് വീണ്ടും ശക്തമാകുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വൈകുന്നേരം മുതല്‍ തുടങ്ങിയ കനത്ത മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാകുകയാണ്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.44 അടിയിലെത്തി. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് തീരുമാനം. 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തൂ. സുരക്ഷ ശക്തമാക്കാന്‍ ഫയര്‍ഫോഴ്‌സും പൊലീസ് സേനയും ഇടുക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Close
Close