കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പൂര്‍ണമായും മറ്റു ചില ജില്ലകളില്‍ ഭാഗികമായും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് സമ്പൂര്‍ണ അവധി നല്‍കിയിരിക്കുന്നത്. പ്രെഫഷണല്‍ കോളജുകള്‍ക്കുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോതമംഗലം, പറവൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്. എംജി, കണ്ണൂര്‍, ആരോഗ്യ സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Show More

Related Articles

Close
Close