കേരളത്തില്‍ വീണ്ടും കനത്തമഴയുണ്ടാകും; മുന്നറിയപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്തമഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വരുന്ന മൂന്നുമണിക്കൂറില്‍ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ കേന്ദ്രവും സമുദ്രഗവേഷണകേന്ദ്രവുമാണ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചത്.

Show More

Related Articles

Close
Close