കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയപ്പില്‍ പറയുന്നു.

ഇതിനാല്‍ അറബി കടലിന്റെ മധ്യ പടിഞ്ഞാറന്‍ ഭാഗത്ത് കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ അറബി കടലിന്റെ മധ്യ പടിഞ്ഞാറന്‍ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ മുന്നറിയിപ്പ് ബാധകമായിരിക്കും.

Show More

Related Articles

Close
Close