ആംബുലന്‍സിനു പകരം ഹെലികോപ്റ്റര്‍

03082_196135
അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിനു പകരം ഹെലികോപ്റ്റർ അനുവദിക്കുന്നതിലെ സാധ്യത പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാനും അവയവദാനം പോലുള്ള അടിയന്തര വൈദ്യസഹായം നല്‍കുന്നതിനും ഹെലികോപ്റ്റര്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നകാര്യമാണു പരിശോധിക്കുന്നത്. ഇതേക്കുറിച്ചു ജൂലൈ ഒന്നിന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറുമായി ചര്‍ച്ചനടത്തും.
ആംബുലന്‍സുകള്‍ക്ക് അമിത വേഗം പാടില്ലെന്ന ഡിജിപി ടിപി സെന്‍കുമാറിന്‍റെ നിര്‍ദേശത്തിന് വിരുദ്ധമായ നിലപാടാണ് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ആര്‍ ശ്രീലേഖ സ്വീകരിച്ചിരിക്കുന്നത്. രോഗിയുമായി പോകുന്ന ആംബുലൻസുകൾക്ക് വേഗപരിധി ബാധകമാക്കരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കണം എന്നാവശ്യപ്പെട്ട് എഡിജിപി സര്‍ക്കാരിന് കത്തയച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close