മുനിസിപ്പാലിറ്റികളുടെ രൂപവത്കരണം റദ്ദാക്കി.

Kerala-High-Court
പുതിയ മുനിസിപ്പാലിറ്റികളുടെ രൂപവത്കരണം ഹൈക്കോടതി റദ്ദാക്കി. കഴക്കൂട്ടം ,ചെറുവണ്ണൂര്‍, നല്ലളം – എലത്തൂര്‍, ബേപ്പൂര്‍ എന്നീ മുനിസിപ്പാലിറ്റികള്‍ വാര്‍ഡ് വിഭജനത്തിലൂടെ രൂപവത്കരിച്ചതാണ് റദ്ദാക്കിയത്.

കോര്‍പ്പറേഷനിലെ വാര്‍ഡുകള്‍ മുനിസിപ്പാലിറ്റികളുടെ ഭാഗമാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. നേരത്തെ കോര്‍പ്പറേഷനുകളാക്കിയ വാര്‍ഡുകളെ തിരികെ മുനിസിപ്പാലിറ്റിയിലേക്കോ പഞ്ചായത്തിലേക്കോ കൂട്ടിച്ചേര്‍ക്കുന്നത്, ആ പ്രദേശത്തിനായി മുമ്പ് ചെയ്ത നല്ല കാര്യം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ മുനിസിപ്പാലിറ്റിയിലേക്കും മുനിസിപ്പാലിറ്റിയുടെ ഭാഗങ്ങള്‍ കോര്‍പ്പറേഷനിലും കൂട്ടിച്ചേര്‍ക്കുന്നതില്‍ തെറ്റ് കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. അത്തരത്തില്‍ രണ്ട് കോര്‍പ്പറേഷനുകളുടെയും ഒരു കൂട്ടം മുനിസിപ്പാലിറ്റികളുടെയും രൂപവത്കരണം കോടതി ശരിവെച്ചിട്ടുണ്ട്.

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയെ വിഭജിച്ച് പുതുതായി ആന്തൂര്‍ മുനിസിപ്പാലിറ്റിക്ക് രൂപം നല്‍കിയതും കോടതി അംഗീകരിച്ചു. മുക്കം, കൊടുവള്ളി, മാനന്തവാടി, പാനൂര്‍, കാസര്‍കോട്ടെ നീലേശ്വരം മുനിസിപ്പാലിറ്റികളുടെ രൂപവത്കരണത്തിനെതിരായ ഹര്‍ജികളും തള്ളി. ഗ്രാമപ്രദേശത്തെ നഗരത്തോട് ചേര്‍ക്കുന്നത് ശരിയല്ലെന്ന ഹര്‍ജിഭാഗം വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വാര്‍ഡ് വിഭജനം സംബന്ധിച്ച് സര്‍ക്കാര്‍ ഏപ്രില്‍ 30-ന് ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്ന അന്‍പതോളം ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കണ്ണൂര്‍ മുനിസിപ്പാലിറ്റിയും ചില പഞ്ചായത്തുകളും ചേര്‍ത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപവത്കരിച്ചത് കോടതി അംഗീകരിച്ചു. തൃക്കടവൂര്‍ പഞ്ചായത്ത് കൂട്ടിച്ചേര്‍ത്ത് കൊല്ലം കോര്‍പ്പറേഷന്‍ രൂപവത്കരിച്ചതും ശരിവെച്ചിട്ടുണ്ട്. പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയോട് ചേര്‍ക്കുന്നതില്‍ അപാകമില്ലെന്ന വാദം അംഗീകരിച്ചാണിത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close