നാലു സംസ്ഥാനങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം

പാക്കിസ്ഥാന്‍ ആക്രമണം നടത്തിയേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാലു സംസ്ഥാനങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തന്ത്രപ്രധാന മേഖലകളിലും സുപ്രധാന കേന്ദ്രങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളായ ചന്തകള്‍, പ്രാര്‍ഥനാലയങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കാനാണ് നിര്‍ദേശം.

ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ അഞ്ചു മിനിറ്റിനകം പറന്നുയരാന്‍ പാകത്തില്‍ തയ്യാറായി ഇരിക്കാന്‍ വായുസേനയോടും നിര്‍ദേശിച്ചിട്ടുണ്ട്.

രാജസ്ഥാന്‍, പഞ്ചാബ്, ജന്മുകാശ്മീര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്റലിജന്‍സ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അടുത്ത ഒരുമാസം കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Show More

Related Articles

Close
Close