പഠനം തടസ്സപ്പെടുത്തി വിദ്യാര്‍ത്ഥി സമരം പാടില്ല : ഹൈക്കോടതി

high-court-1
സമരം മൂലം ക്ലാസുകള്‍ നഷ്ടമായത് കാരണം പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. പഠനാവകാശം സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. അതുകൊണ്ട് ഇനിമുതല്‍ പഠിപ്പു മുടക്കി സമരം ചെയ്യാന്‍ ആരെങ്കിലും നിര്‍ബന്ധിക്കുന്ന പക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പലിന് പരാതി നല്‍കാനും പ്രിന്‍സിപ്പലിന് പോലീസില്‍ പരാതിപ്പെടാനും കഴിയുമെന്നും കോടതി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമായതിന് കാരണം അനാവശ്യ സമരങ്ങളായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് ഒരു വിദ്യാര്‍ത്ഥിയെയും സമരത്തിന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി പറഞ്ഞു.

സമരങ്ങള്‍ കാരണം വേണ്ടതില്‍ പകുതി മണിക്കൂറുകള്‍ മാത്രമേ തങ്ങള്‍ക്ക് ക്ലാസ് ലഭിച്ചിട്ടുള്ളുവെന്നും അതിനാല്‍ പരീക്ഷക്ക് പഠിക്കാന്‍ ആവശ്യമായ സമയം ലഭിക്കാത്തതിനാല്‍ പരീക്ഷ നീട്ടിവെക്കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close