ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം

ഹൈക്കോടതി വളപ്പിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ. അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. സര്‍ക്കാരിനും ആക്ടിംഗ് ചീഫ് ജസ്റ്റിസിനും ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ നിലപാട് അനുകൂലമെന്നാണ് സൂചന. ഉത്തരവ് ഉടനുണ്ടായേക്കും.

ജുഡീഷ്യല്‍ അന്വേഷണത്തില്‍ സത്യം വെളിവാകുമെന്ന് എജി. സംഭവത്തില്‍ അഭിഭാഷകര്‍ക്കും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും വീഴ്ച സംഭവിച്ചുവെന്നും എജി പറഞ്ഞു.

ഹൈക്കോടതി വളപ്പിലെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിക്കും. അതേ സമയം സമരവുമായി സഹകരിക്കില്ലെന്ന് എറണാകുളം ബാര്‍ അസോസിയേഷന്‍ അറിയിച്ചു. ഹൈക്കോടതിക്കുള്ളിലും പുറത്തും മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ്, സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി. യുവതിയെ കടന്നു പിടിച്ച കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.

Show More

Related Articles

Close
Close