നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി!

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും നടത്തുന്ന നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയാണെന്ന് നിരീക്ഷിച്ചത്.

ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കി സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്നാല്‍, മുഖ്യമന്ത്രി ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്താന്‍ ആഹ്വാനം ചെയ്തിട്ടില്ല. സ്വമേധയാ അല്ലാതെ ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിച്ച് പണം വാങ്ങുന്നത് കൊള്ളയായി കണക്കാക്കണമെന്നാണ് കോടതി പരാമര്‍ശിച്ചത്.

കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ തീരുമാനം പുനഃപരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായി. മുമ്പ്  മലബാര്‍ ദേവസ്വം ബോര്‍ഡും ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടിരുന്നു

Show More

Related Articles

Close
Close