ഹില്ലരിക്കെതിരെ തെളിവില്ലെന്ന് എഫ്.ബി.ഐ

ഇ-മെയില്‍ വിവാദത്തില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെതിരെ തെളിവില്ല എന്ന് എഫ്.ബി.ഐ. ഡയറക്ടര്‍.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വീണ്ടും പൊങ്ങിവന്ന ഇ-മെയില്‍ വിവാദം ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിരുന്നു.

ഹില്ലരി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-13 കാലഘട്ടത്തില്‍ ഔദ്യോഗികവിവരങ്ങള്‍ കൈമാറാന്‍ സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം.

 

Show More

Related Articles

Close
Close