ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹിലരി രംഗത്ത്

അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ രംഗത്ത്. അമേരിക്കന്‍ ജനതയെ വിഭജിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഹിലരി ക്ലിന്റണ്‍ കുറ്റപ്പെടുത്തി.

അധികാരത്തിലെത്തിയാല്‍ യുഎസിനും മെക്‌സിക്കോയ്ക്കുമിടയില്‍ മതില്‍ കെട്ടുമെന്ന ട്രംപിന്റെ വാഗ്ദാനത്തെയും ഹിലരി വിമര്‍ശിച്ചു. മതിലല്ല നിര്‍മിക്കുന്നത്, പകരം തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴില്‍ ലഭിക്കുന്നതിനാവശ്യമായ നല്ല ഒരു സമ്പദ്‌വ്യവസ്ഥയാണ് നിര്‍മിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

എല്ലാ വിഭാഗങ്ങള്‍ക്കും നീതി നല്‍കുന്ന ആളായിരിക്കും താനെന്നും പുരുഷനേയും സ്ത്രീയേയും ഒരു പോലെ ബഹുമാനിക്കാന്‍  പഠിക്കണമെന്നും അവര്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. ഒരു പ്രമുഖ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആദ്യ വനിതയാണ് ഹില്ലരി.

 

Show More

Related Articles

Close
Close