സര്‍ക്കാര്‍ കുപ്പിവെള്ളത്തിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കാനാണ് ടെലിവിഷന്‍ ചാനലുകള്‍

ജലവിഭവവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപണിയിലിറക്കുന്ന ഹില്ലി അക്വ കുപ്പിവെള്ളത്തിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കാനാണ് ടെലിവിഷന്‍ ചാനലുകള്‍ തീരുമാനിച്ചിരിക്കുന്നത്.
പരിപാടിയുമായി ബന്ധപ്പെട്ട പരസ്യം നല്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റിന്റെ കെ. മാധവന് പ്രസിഡന്റും കൈരളിയിലെ ജോണ്‍ ബ്രിട്ടാസ് സെക്രട്ടറിയുമായ കേരള ടെലിവിഷന്‍ ഫെഡറേഷനാണ് തൊടുപുഴയിലെ സര്‍ക്കാര്‍ പരിപാടി ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്തത്. മനോരമ ചാനല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പരിപാടി ഈ പിന്തുണ നല്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
തൊടുപുഴയില്‍ തിങ്കളാഴ്ച്ച രാവിലെ 9 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വ കുപ്പിവെള്ളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുക, ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ്, എം.പിമാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.